Breaking News

Trending right now:
Description
 
Nov 04, 2017

വെല്ലുവിളിച്ച മന്ത്രി തോമസ്‌ ചാണ്ടിക്ക്‌ അറിവില്ലെന്നു കാനം

image മാര്‍ത്താണ്ഡം കായല്‍ ഭൂമിയിലേക്കുള്ള വഴി ഇനിയും വെട്ടുമെന്നു പരസ്യമായി വെല്ലുവിളി നടത്തിയ മന്ത്രി തോമസ്‌ ചാണ്ടി അറിവില്ലായ്‌മകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതേസമയം നിയമലംഘനം നടത്തിയാല്‍ കേസ്‌ എടുക്കുകതന്നെ ചെയ്യും. മന്ത്രിസഭയില്‍നിന്നു അദ്ദേഹത്തെ പുറത്താക്കുന്നതു സംബന്ധിച്ചു ഘടകകക്ഷിയായ എന്‍സിപിയാണ്‌ തീരുമാനിക്കേണ്ടത്‌-മാധ്യമങ്ങളുടെ ചോദ്യത്തിനു അദ്ദേഹം മറുപടിപറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മന്ത്രിസഭയില്‍നിന്നു ആരെയും പുറത്താക്കിയിട്ടില്ല. ജയരാജനും ശശീന്ദ്രും മന്ത്രിസ്ഥാനം രാജിവച്ചത്‌ അവരുടെ പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചാണ്‌. 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ആര്‌ ലംഘിച്ചാലും നടപടിയുണ്ടാവും. മന്ത്രി തോമസ്‌ ചാണ്ടി കുറ്റക്കാരനാണെന്നു കണ്ടാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ജനജാഗ്രതാ യാത്ര എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനാണ്‌ നടത്തിയത്‌. അല്ലായിരുന്നുവെങ്കില്‍ ആലപ്പുഴയിലെ സ്വീകരണവേദിയില്‍ മന്ത്രി തോമസ്‌ ചാണ്ടിക്ക്‌ ശക്തമായ ഭാഷയില്‍ മറുപടി പറയുമായിരുന്നുവെന്നു കാനം വ്യക്തമാക്കി.