Breaking News

Trending right now:
Description
 
Nov 04, 2017

ഏഴുമാസം മുമ്പു കാണാതായ ദമ്പതികള്‍ക്കായി ആറ്റില്‍ വീണ്ടും തിരച്ചില്‍

image കോട്ടയം അറുപറയില്‍നിന്നു ഏഴുമാസം മുമ്പു കാണാതായ ദമ്പതികള്‍ക്കായി ആറ്റില്‍ വീണ്ടും തിരച്ചില്‍ നടത്തി. ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കണ്ടെത്തുന്നതിനാണ്‌ കൊച്ചി ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിലെ മുങ്ങല്‍ വിദഗ്‌ധര്‍ തിരച്ചിലിന്‌ എത്തിയത്‌. രണ്ടുദിവസമായി നടത്തിയ തിരച്ചില്‍ നിരാശയായിരുന്നു. കുമരകം ബോട്ടുജെട്ടി മുതല്‍ ചുങ്കം ആറുവരെയും കൊടൂരാറ്റിലും തിരച്ചില്‍ നടത്തി. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന അത്യാധുനിക യന്ത്രമാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. യന്ത്രഭാഗം വെള്ളത്തിലേക്ക്‌ ഇറക്കി സ്‌പീഡ്‌ ബോട്ടിലുള്ള ചെറിയ സ്‌ക്രീനില്‍ അടിഭാഗം വ്യക്തമായി കണ്ടുകൊണ്ടായിരുന്നു തിരച്ചില്‍. വീടിനു സമീപത്ത്‌ മണല്‍ക്കുഴിയിലും ആദ്യമായി പരിശോധിച്ചു. ഇന്നു ചങ്ങനാശേരിഭാഗത്തെ ജലാശയങ്ങളില്‍ തിരച്ചില്‍നടത്തും. ഫയര്‍ഫോഴ്‌സ്‌, നേവി, പ്രത്യേക പൊലീസ്‌ സംഘങ്ങള്‍ നേരത്തെ ഒരുമാസത്തിലേറെ തിരച്ചില്‍ നടത്തിയിരുന്നു. ഹൈറേഞ്ച്‌ മേഖലകളില്‍ പ്രത്യേക നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയും പരിശോധനനടത്തിയ സംഘം അവസാനം തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ സ്വകാര്യ സ്ഥാപനങ്ങളിലെ മുങ്ങല്‍വിദഗ്‌ധര്‍ എത്തിയത്‌. കഴിഞ്ഞ ഏപ്രില്‍ ആറിന്‌ രാത്രിയോടെ ഭക്ഷണം വാങ്ങുന്നതിന്‌ കാറില്‍ വീട്ടില്‍നിന്നു പോയ ദമ്പതികളെ കാണാതാവുകയായിരുന്നു.