Breaking News

Trending right now:
Description
 
Nov 04, 2017

വാട്‌സാപ്‌ പണിമുടക്കി; അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചു

image ഇന്റര്‍നെറ്റ്‌ സന്ദേശവാഹക സംവിധാനമായ വാട്‌സാപ്‌ പണിമുടക്കി ലക്ഷക്കണക്കിന്‌ ഉപയോക്താക്കളെ ബുദ്ധിമുട്ടിച്ചു. സാങ്കേതികതടസം ലോകവ്യാപകമായി ബാധിച്ചെങ്കിലും ഏഷ്യയിലും യൂറോപ്പിലുമാണ്‌ ഏറെ രൂക്ഷമായത്‌. സെര്‍വര്‍ തകരാറാണ്‌ കാരണമെന്നു പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച്‌ അന്വേഷിക്കുമെന്നു ഉടമകളായ ഫെയ്‌സ്‌ബുക്‌ അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നം ശ്രദ്ധയില്‍പെട്ട അധികൃതര്‍ അരമണിക്കൂറിനുള്ളില്‍ പരിഹരിച്ചു.സമൂഹമാധ്യമങ്ങളില്‍ ഇത്‌ ചര്‍ച്ചയാവുകയും ചെയ്‌തു. ചാറ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കണക്ടിങ്‌ എന്ന സന്ദേശമാണ്‌ ലഭിച്ചത്‌. ഫോണ്‍ സ്വിച്ച്‌ഓഫ്‌ ചെയ്‌തു വീണ്ടും ഓണ്‍ ചെയ്‌തെങ്കിലും തടസം തുടര്‍ന്നു. മുമ്പും ഇത്തരത്തില്‍ വാട്‌സാപ്‌ പണിമുടക്കിയിട്ടുണ്ട്‌.