Breaking News

Trending right now:
Description
 
Nov 04, 2017

കൃഷ്‌ണാ സോബ്‌തിക്ക്‌ ജ്ഞാനപീഠ പുരസ്‌കാരം

image ഹിന്ദി സാഹിത്യത്തിലെ പ്രമുഖ നോവലിസ്‌റ്റും കഥാകാരിയുമായ കൃഷ്‌ണാ സോബ്‌തിക്ക്‌ ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം. 92 വയസുണ്ട്‌. 11 ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പവുമാണ്‌ പുരസ്‌കാരം. പുരസ്‌കാരം ലഭിക്കുന്ന എട്ടാമത്തെ വനിതയാണ്‌ കൃഷ്‌ണാ സോബ്‌തി. 1976-ല്‍ ആശാപൂര്‍ണ ദേവിയാണ്‌ ജ്ഞാനപീഠം ലഭിച്ച ആദ്യവനിത. ഒട്ടേറെ അവാര്‍ഡുകളും പുരസ്‌കാരങ്ങളും കൃഷ്‌ണാ സോബ്‌തിയെ തേടിയെത്തിയിട്ടുണ്ട്‌. 1980-ല്‍ സിന്ദഗിനാമ എന്ന നോവലിനു സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. 1996-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചു. വ്യാസ്‌ സമ്മാന്‍, ശിരോമണി പുരസ്‌കാരം, മൈഥിലീ ശരണ്‍ ഗുപ്‌ത അവാര്‍ഡ്‌ തുടങ്ങിയ ബഹുമതികളും ലഭിച്ചു. പത്മഭൂഷന്‍ ബഹുമതി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. ദാര്‍ സേബിച്ചുഡി, മിത്രോ മാര്‍ജ്ജനി, യേലഡ്‌കി, ജൈനി മെഹര്‍ബാന്‍സിങ്‌, ദില്‍ ഓ ദാനിഷ്‌ തുടങ്ങിയവ നോവലുകളില്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്‌. ഗിജറാത്ത്‌ സിറ്റിയിലായിരുന്നു ജനനം.