Breaking News

Trending right now:
Description
 
Nov 04, 2017

യുപി താപനിലയത്തിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ നഷ്ടപരിഹാരം

image ഉത്തര്‍പ്രദേശിലെ റായ്‌ബറേലി ജില്ലയില്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ താപനിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ 29 പേര്‍ മരിച്ചു. 85 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നിലയത്തില്‍ പൊട്ടിത്തെറിയുണ്ടായ ആറാം യൂണിറ്റ്‌ അടച്ചുപൂട്ടി. ആറുസംസ്ഥാനങ്ങളിലേക്ക്‌ ആവശ്യമായ വൈദ്യുതി ഈ നിലയത്തിലാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ആറാംയൂണിറ്റിലെ പൊട്ടിത്തെറി വൈദ്യുതി ഉത്‌പാദനത്തെ സാരമായി ബാധിച്ചേക്കാം. പൊട്ടിത്തെറിയെ തുടര്‍ന്ന്‌ യുപി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്‌തല അന്വേഷണത്തിനു ഉത്തരവിട്ടു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിനു നോട്ടീസ്‌ നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക്‌ 10 ലക്ഷവും നിസാരപരുക്കുള്ളവര്‍ക്ക്‌ രണ്ടുലക്ഷംവീതവും നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ യുപി സര്‍ക്കാരും രണ്ടുലക്ഷംരൂപാവിതം നഷ്ടപരിഹാരം നല്‍കും.