Breaking News

Trending right now:
Description
 
Nov 04, 2017

ഭക്ഷണം കഴിക്കുന്നത്‌ വ്യായാമമല്ലെന്നു പൊലീസുകാര്‍ക്ക്‌ ഡിജിപിയുടെ ഉപദേശം

image തുടരെയും ആവശ്യമില്ലാതെയും ഭക്ഷണം കഴിക്കുന്നത്‌ വ്യായാമമല്ലെന്നു ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. തിരുവനന്തപുരത്ത്‌ റൂറല്‍ ജില്ലാ പൊലീസ്‌ അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ പൊലീസുകാരെ അദ്ദേഹം ഇത്തരത്തില്‍ ഉപദേശിച്ചത്‌. വ്യായാമം ചെയ്യാന്‍ പറഞ്ഞുവിട്ടാല്‍ പോയി അഞ്ചെട്ട്‌ ഇഡ്‌ഢലി വാങ്ങിക്കഴിക്കും. കിട്ടുമ്പോഴൊക്കെ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ്‌ ബീഫും അകത്താക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ. പിന്നെയും കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നത്‌ വനിതാ പൊലീസുകാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസുകാരില്‍ 29 ശതമാനവും പ്രമേഹരോഗികളാണെന്നാണ്‌ കണക്ക്‌. അമിതഭക്ഷണവും വ്യായാമം ഇല്ലാത്ത ജീവിതവുമാണ്‌ ഇതിനു കാരണം. വ്യായാമം ചെയ്യണമെന്നു പൊലീസുകാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എ്‌ന്നാല്‍ ആരും ഇതിനു താല്‍പര്യം കാട്ടുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി.