Breaking News

Trending right now:
Description
 
Nov 04, 2017

പത്രപ്രവര്‍ത്തകയോട്‌ പരിധിവിട്ട ബ്രിട്ടീഷ്‌ പ്രതിരോധ സെക്രട്ടറി രാജിവച്ചു

image അത്താഴവിരുന്നിനിടെ പത്രപ്രവര്‍ത്തകയുടെ കാല്‍മുട്ടില്‍ പിടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു ബ്രിട്ടീഷ്‌ പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലന്‍ രാജിവച്ചു. പ്രധാനമന്ത്രി തെരേസ മേയുടെ വലംകൈയാണ്‌ ഇദ്ദേഹം. തന്റെ പ്രവൃത്തി അന്തസിനും നിലവാരത്തിനും യോജിച്ചതല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്‌ രാജിയെന്നു മൈക്കല്‍ ഫാലന്‍ വ്യക്‌്‌തമാക്കി. എന്നാല്‍ ഫാലന്റെ രാജി അസംബന്ധവും പരിഹാസ്യവുമായ നാടകമാണെന്നു സംഭവത്തിനു ഇരയായ പത്രപ്രവര്‍ത്തക ജൂലിയ ബ്രൂവര്‍ പ്രതികരിച്ചു. 15വര്‍ഷം മുമ്പുനടന്ന തനിക്കിപ്പോള്‍ പരാതിയില്ലെന്നും രാജിയുടെ യഥാര്‍ഥ കാരണം ഇതാണെന്നു വിശ്വസിക്കുന്നില്ലെന്നും ജൂലിയ പറഞ്ഞു. മന്ത്രിസഭയിലെ കരുത്തനെ വീഴ്‌ത്തിയ ലൈംഗികാപവാദങ്ങള്‍ വരുംദിവസങ്ങളില്‍ മന്ത്രിമാരുടെ രാജിക്കു വഴിവയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. 2010-ല്‍ വനിതാ സെക്രട്ടറിയോടു ലൈംഗിക വിനോദത്തിനുള്ള കളിപ്പാട്ടം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്ന മന്ത്രി മാര്‍ക്ക്‌ ഗാര്‍ണിയറും രാജിവയ്‌ക്കേണ്ടിവന്നേക്കും.