Breaking News

Trending right now:
Description
 
Nov 04, 2017

ക്രിമിനല്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനു ജയിലില്‍

image ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഏഴാംപ്രതി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഇരിങ്ങാലക്കുട സബ്‌ജയിലിലേക്ക്‌ മാറ്റിയ ഉദയഭാനുവിനെ കാണാന്‍ അഭിഭാഷകര്‍ അടക്കമുള്ളവര്‍ സന്ദര്‍ശിക്കാനെത്തി. ചെറിയകേസുകളില്‍ ഉള്‍പ്പെട്ട വിചാരണതടവുകാരായ ആറു പേര്‍ക്കൊപ്പമാണ്‌ ഉദയഭാനു മൂന്നാംനമ്പര്‍ സെല്ലില്‍ കഴിയുന്നത്‌. രാജീവ്‌ കൊല്ലപ്പെട്ട ദിവസം മുഖ്യപ്രതി ചക്കരജോണിയേയും കൂട്ടാളി പൈനാടത്ത്‌ രഞ്‌ജിത്തിനെയും 28തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നു ഉദയഭാനു പൊലീസിനു മൊഴിനല്‍കിയിരുന്നു. പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യലിനു വിധേയമാക്കിയതോടെയാണ്‌ ഇത്തരത്തിലൊരു മൊഴി നല്‍കിയത്‌. എന്നാല്‍, കുറ്റകൃത്യത്തില്‍ തനിക്കു പങ്കില്ലെന്നു ഉദയഭാനു വ്യക്തമാക്കി. പ്രതികള്‍ക്കു നിയമോപദേശം നല്‍കുക മാത്രമേ ചെയ്‌തിട്ടുള്ളൂ. രാജീവ്‌ തനിക്ക്‌ 11.5 ലക്ഷം രൂപ തരാനുണ്ടെന്നും ഇക്കാര്യത്തില്‍ രാജീവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ഉദയഭാനു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലായി 20 മണിക്കൂറിനുള്ളില്‍ അന്വേഷസംഘം 120 ചോദ്യങ്ങളാണ്‌ ഉദയഭാനുവിനോട്‌ ചോദിച്ചത്‌. പല ചോദ്യങ്ങള്‍ക്കും വിദഗ്‌ധമായി ഒഴിഞ്ഞുമാറുകയായിരുന്നു. നിയമംവിട്ട്‌ ഒന്നും ചെയ്‌തിട്ടില്ലെന്ന നിലപാടില്‍തന്നെയായിരുന്നു ഉദയഭാനു. ഉദയഭാനുവിനെതിരെ ഗൂഢാലോചന കുറ്റമാണ്‌ ചുമത്തിയിട്ടുള്ളത്‌.