
ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലെ യുവ നഴ്സിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി മോസ്കോ മുണ്ടുപാലത്തിനു സമീപം പുതുപ്പറമ്പില്‍ രാമകൃഷ്ണന്റെ മകള്‍ സബിത (23) ആണ് മരിച്ചത്. വീടിന്റെ പരിസരത്തെ കിണറ്റിലെ ക്രോസ്ബാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വെളുപ്പിന് നാലരയ്ക്ക് ഉണര്‍ന്ന് ഡ്യൂട്ടിക്ക് പോകുന്ന സബിതയെ അലാം അടിച്ചിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന് പിതാവ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലെ വീഴ്ചയെ സംബന്ധിച്ച് അധികൃതര്‍ സബിതയോട് സംസാരിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതാണോ ആത്മഹത്യയ്ക്കു പ്രേരണയായതെന്നു വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സുദീപ് കൃഷ്ണനും ഐഎന്‍എയുടെ മുഹമ്മദ് ഷിഹാബും ആവശ്യപ്പെട്ടിട്ടുണ്ട്.