Breaking News

Trending right now:
Description
 
Nov 04, 2017

കോണ്‍ഗ്രസിന്‌ ഹാര്‍ദിക്‌, ജിഗ്നേഷ്‌ എന്നിവരുടെ പിന്തുണ

image ഗുജറാത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരിക്കും പിന്തുണ നല്‍കുന്നതെന്നു പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക്‌ പട്ടേല്‍ വ്യക്തമാക്കി. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം നിലപാട്‌ വ്യക്തമാക്കിയത്‌. ദലിത്‌ നേതാവ്‌ ജിഗ്നേഷ്‌ മേവാനി കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി അനുഭാവം പ്രകടിപ്പിച്ചു. ദലിത്‌ സമുദായത്തിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ്‌ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താമെന്നു രാഹുല്‍ ജിഗ്നേഷിന്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌. ബിജെപിയെ തോല്‍പ്പിക്കാന്‍ സമുദായ അംഗങ്ങളോട്‌ ആവശ്യപ്പെടുമെന്നു വ്യക്തമാക്കിയ ജിഗ്നേഷ്‌ പിന്നീട്‌ രാഹുല്‍ നടത്തിയ നവസര്‍ജന്‍ യാത്രയില്‍ ഒപ്പം ചേരുകയും ചെയ്‌തു. ഹാര്‍ദിക്‌ പട്ടേല്‍, ജിഗ്നേഷ്‌ മേവാനി, അല്‍പേഷ്‌ ഠാക്കൂര്‍ എന്നീ യുവ സമുദായ നേതാക്കളെ കോണ്‍ഗ്രസ്‌ നേരത്തെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നു. പിന്നാക്കവിഭാഗ നേതാവായ അല്‍പേഷ്‌ താക്കൂര്‍ ഇപ്പോള്‍ കോണ്‍ഗ്രസുമയി ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ബിജെപിയെ ഭരണത്തില്‍നിന്നു താഴെയിറക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നു ഹാര്‍ദിക്‌ വ്യക്തമാക്കി. കോണ്‍ഗ്രസ്‌ പരസ്യമായി പട്ടേല്‍ സമുദായത്തിനു പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിനു ആളുകള്‍ ബുദ്ധിയുള്ളവരാണെന്നു പ്രതികരിച്ചു. ബിജെപിയെ പുറത്താക്കണമെന്നു പറഞ്ഞാല്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു അവര്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. പട്ടേല്‍ സമുദായത്തെ ഹാര്‍ദിക്‌ കോണ്‍ഗ്രസിനു മറിച്ചുവിറ്റുവെന്ന ബിജെപിയെ അനുകൂലിക്കുന്ന പട്ടേല്‍ നേതാക്കളുടെ ആരോപണം തള്ളിയ ഹാര്‍ദിക്‌ അവര്‍ യഥാര്‍ഥ സമുദായ നേതാക്കള്‍ അല്ലെന്നു പ്രതികരിച്ചു.