Breaking News

Trending right now:
Description
 
Nov 02, 2017

യുഡിഎഫ്‌ പടയൊരുക്കത്തിന്‌ തുടക്കമായി

image കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ്‌ നടത്തുന്ന പടയൊരുക്കം സംസ്ഥാനയാത്രയ്‌ക്ക്‌ തുടക്കമായി. കാസര്‍കോഡ്‌ ഉപ്പളയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്‌ഘാടനം ചെയ്‌തു. യുഡിഎഫ്‌ ഘടകകക്ഷികളുടെ പതാകകള്‍ ചേര്‍ത്തുകെട്ടിയ കൊടിമരം രമേശ്‌ ചെ്‌ന്നിത്തലയ്‌ക്കു കൈമാറി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്‌, പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍, ജി.ദേവരാജന്‍ തുടങ്ങി നിരവധി യുഡിഎഫ്‌ നേതാക്കള്‍ പങ്കെടുത്തു. യാത്ര ഡിസംബര്‍ ഒന്നിനു തിരുവനന്തപുരത്ത്‌ സമാപിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഒരു കോടി ഒപ്പുകള്‍ ജാഥയില്‍ സ്വീകരിക്കും. സമാപനസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള യാത്രയാണിതെന്നു രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ രോക്ഷം ശക്തമായ കാലമാണ്‌. ഇത്‌ ഉയര്‍ത്തിപ്പിടിച്ചായിരിക്കും പടയൊരുക്കമെന്നും ചെന്നിത്തല പറഞ്ഞു.