Breaking News

Trending right now:
Description
 
Nov 02, 2017

സംസ്ഥാനത്ത്‌ വ്യാപാരികളുടെ കടയടപ്പ്‌ സമരം പൂര്‍ണം

image ജിഎസ്‌ടി അപാകതകള്‍ പരിഹരിക്കുക, റോഡ്‌ വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്ന കച്ചവടക്കാര്‍ക്കുള്ള പാക്കേജും ബദല്‍ സംവിധാനവും ഏര്‍പ്പെടുത്തുക, വാടക കുടിയാന്‍ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്ത്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കടയടപ്പ്‌ സമരം പൂര്‍ണം. ടി.നസറുദ്ദീന്റെ നേതൃത്വത്തിലുള്ള കേരള വ്യാപാരി വ്യവസായി ഏകോപനസമിതി 24 മണിക്കൂര്‍ സമരവും സെക്രട്ടറിയേറ്റ്‌ മാര്‍ച്ചും സംഘടിപ്പിച്ചപ്പോള്‍ ഹസന്‍കോയ വിഭാഗം 12 മണിക്കൂര്‍ കടകള്‍ അടച്ചുള്ള സമരമാണ്‌ നടത്തിയത്‌. കേരളം നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്‌. ജീവിക്കുക, അല്ലെങ്കില്‍ മരിക്കുകയെന്ന മാര്‍ഗമാണ്‌ ഇപ്പോള്‍ മുന്നിലുള്ളത്‌. വ്യാപാരികള്‍ നടത്തുന്ന സമരം ജനജാഗ്രതാ യാത്രയോ പടയൊരുക്കമോ അല്ലെന്നു നേതാക്കള്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റ്‌ മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍നിന്നുള്ള വ്യാപാരികള്‍ അണിനിരന്നു.