Breaking News

Trending right now:
Description
 
Nov 02, 2017

രാജീവ്‌ കൊലപാതകം: ക്രിമിനല്‍ അഭിഭാഷകന്‍ കീഴടങ്ങി

image ചാലക്കുടി തവളപ്പാറയില്‍ ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനു പൊലീസിനു കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഒളിവിലായിരുന്ന ഉദയഭാനു ബുധനാഴ്‌ച രാത്രിയിലാണ്‌ കീഴടങ്ങിയത്‌. തൃപ്പൂണിത്തുറ ഹില്‍പാലസിനു സമീപം ബന്ധുവീട്ടില്‍നിന്ന്‌ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്‌തു ചാലക്കുടി സിഐ ഓഫിസിലേക്കു കൊണ്ടുപോയി. ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബുധനാഴ്‌ച വൈകിട്ട്‌ ആറുമണിയോടെ കീഴടങ്ങാന്‍ തയാറാണെന്നു ഉദയഭാനു പൊലീസിനെ അറിയിച്ചിരുന്നു. പ്രാധമിക ചോദ്യം ചെയ്യലും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്നുതന്നെ ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഉദയഭാനുവിനു പങ്കുണ്ടെന്നു പൊലീസിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌.