Breaking News

Trending right now:
Description
 
Nov 02, 2017

എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്‌

image സാഹിത്യരംഗത്ത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്‌ കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയാണ്‌ പുരസ്‌കാര തുക. കഴിഞ്ഞവര്‍ഷംവരെ ഇത്‌ ഒന്നരലക്ഷംരൂപയായിരുന്നു. കേന്ദ്രസാഹത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി എന്നിവരുടെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. വിവര്‍ത്തകനായും ഏറെ കഴിവുതെളിയിച്ചിട്ടുണ്ട്‌ സച്ചിദാനന്ദന്‍. അധ്യാപകന്‍, പ്രഭാഷകന്‍, സംഘാടകന്‍, കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ പ്രത്രാധിപര്‍, കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. അഞ്ചുസൂര്യന്‍, ഇന്ത്യന്‍ സ്‌കെച്ചുകള്‍, എഴുത്തച്ഛന്‍ എഴുതുമ്പോള്‍, ഇവനെക്കൂടി, സാക്ഷ്യങ്ങള്‍, മറന്നുവച്ച വസ്‌തുക്കള്‍ തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍. യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ കവിതകള്‍ സച്ചിദാനന്ദന്‍ മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. സച്ചിദാനന്ദന്റെ കവിതകള്‍ ഒട്ടേറെ ഇന്ത്യന്‍ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.