Breaking News

Trending right now:
Description
 
Nov 02, 2017

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം: എട്ടുമരണം; ഭീകരനെ വെടിവച്ചുവീഴ്‌ത്തി

image ന്യൂയോര്‍ക്ക്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനു സമീപം സൈക്കിള്‍ പാതയിലേക്ക്‌ ഭീകരസംഘടനയില്‍പെട്ട യുവാവ്‌ ട്രക്ക്‌ ഓടിച്ചുകയറ്റി എട്ടുപേരെ കൊലപ്പെടുത്തി. സ്‌കൂള്‍ ബസില്‍ ട്രക്ക്‌ ഇടിച്ചുനിന്നതോടെ പുറത്തിറങ്ങി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഭീകരനെ പൊലീസ്‌ വെടിവച്ചുവീഴ്‌ത്തി. ഐഎസില്‍ ആകൃഷ്ടനായ ഉസ്‌ബക്‌ വംശജനായ സൈഫുല്ല സായ്‌പോവാണ്‌ ആക്രമണം നടത്തിയത്‌. മന്‍ഹാറ്റനു പടിഞ്ഞാറ്‌ തിരക്കേറിയ വെസ്റ്റ്‌ സൈഡ്‌ ഹൈവേയിലായിരുന്നു സംഭവം. ആദ്യം നടപ്പാതയിലേക്കു പാഞ്ഞുകയറിയ ട്രക്ക്‌ പിന്നീടാണ്‌ സൈക്കിള്‍ പാതയിലേക്കു ഓടിച്ചുകയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ അര്‍ജന്റീനക്കാരനാണ്‌. ഒരു ബെല്‍ജിയം പൗരനുമുണ്ട്‌. 11പേര്‍ക്കു പരുക്കേറ്റു. പൊലീസിന്റെ വെടിയേറ്റുവീണ സൈഫുല്ല സായ്‌പോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക്‌ കളിത്തോക്കായിരുന്നുവെന്നു പൊലീസ്‌ വ്യക്തമാക്കി. സംഭവം ഭീകരാക്രമണമാണെന്നു ന്യുയോര്‍ക്ക്‌ സിറ്റി മേയര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 9/11നു ശേഷം ന്യൂയോര്‍ക്കില്‍ ഉണ്ടായ വലിയ ഭീകരാക്രമണമാണിത്‌.