Breaking News

Trending right now:
Description
 
Nov 02, 2017

മന്ത്രി തോമസ്‌ ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു; മാധ്യമങ്ങളെ കാണുന്നതും വിലക്കി

image മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനും നികത്തുമെന്നു മന്ത്രി തോമസ്‌ ചാണ്ടി നടത്തിയ പരസ്യ പ്രഖ്യാപനത്തില്‍ സിപിഎമ്മിനും സിപിഐയ്‌ക്കും അതൃപ്‌തി. മന്ത്രിയുടെ നിലപാടില്‍ നേതൃത്വം അസന്തുഷ്ടരായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ശാസിച്ചു. വരുത്തിവച്ച പൊല്ലാപ്പ്‌ എങ്ങനെയെങ്കിലും തീര്‍ക്കാന്‍ നോക്കുമ്പോള്‍ വെല്ലുവിളി നടത്തി സ്വയം കുഴികുത്തി ചാടാനാണോ തോമസ്‌ ചാണ്ടിയുടെ തീരുമാനമെന്നു മുഖ്യമന്ത്രി ചോദിച്ചു. വിവാദങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിനും വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. ഇന്നലെ മന്ത്രിസഭാ യോഗം കഴിഞ്ഞയുടന്‍ ചാണ്ടിയുടെ വിവാദ പ്രസ്‌താവനയില്‍ മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രിമാരായ ടി.പി.രാമകൃഷ്‌ണന്‍, കെ.ടി.ജലീല്‍, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തോമസ്‌ ചാണ്ടിക്കെതിരെ മുഖ്യമന്ത്രി വാളെടുത്തത്‌. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായാണ്‌ മന്ത്രി തോമസ്‌ ചാണ്ടിയുടെ പോക്കെന്നാണ്‌ സിപിഎം, സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിങ്കളാഴ്‌ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ വിഷയം ചര്‍ച്ചയില്‍വരും. ജനജാഗ്രതാ യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണത്തെ തുടര്‍ന്നു മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ്‌ മന്ത്രി തോമസ്‌ ചാണ്ടി ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ വെല്ലുവിളി നടത്തിയത്‌.