Breaking News

Trending right now:
Description
 
Nov 01, 2017

ബിജെപി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഒരു കള്ളപ്പണക്കാരന്റെ പേരുപറയാമോയെന്ന്‌ രാഹുല്‍

image ഭരണം മൂന്നുവര്‍ഷമായിട്ടും ബിജെപി സര്‍ക്കാര്‍ ജയിലില്‍ അടച്ച കള്ളപ്പണക്കാരില്‍ ആരുടെയെങ്കിലും പേരുപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കഴിയുമോയെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വെല്ലുവിളി. സ്വിസ്‌ അക്കൗണ്ട്‌ ഉള്ള എത്രപേര്‍ ജയിലിലുണ്ട്‌. സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടിനെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും വാതോരാതെ സംസാരിച്ച മോദിക്ക്‌ ഇപ്പോള്‍ എന്താണ്‌ പറയാനുള്ളതെന്നു രാഹുല്‍ ചോദിച്ചു. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്‌ ചൂടുപിടിപ്പിച്ച്‌ ബറൂച്ചില്‍ നടത്തിയ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ജയിലില്‍ അടച്ച ഏക കള്ളപ്പണക്കാരന്‍ വിജയ്‌ മല്യ ലണ്ടനില്‍ അടിച്ചുപൊളിക്കുകയാണ്‌. മോദി എന്താണ്‌ ചെയ്‌തത്‌. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ മോദിക്ക്‌ എന്തുചെയ്യാനായി. ടാറ്റാ, നാനോ പോലെയുള്ളവര്‍ക്ക്‌ കുറഞ്ഞനിരക്കില്‍ കോടികള്‍ വായ്‌പ നല്‍കുമ്പോള്‍ ഗുജറാത്തില്‍ കര്‍ഷകര്‍ക്ക്‌ ദുരിതമാണ്‌. നാനോയ്‌ക്കുവേണ്ടി കുറഞ്ഞ പലിശയ്‌ക്ക്‌ കൊടുത്ത തുകയും ഭൂമിയും ഉണ്ടെങ്കില്‍ കര്‍ഷകരുടെ കടവും എഴുതിതള്ളാമായിരുന്നുവെന്ന്‌ രാഹുല്‍ വ്യക്തമാക്കി. രാഹുല്‍ മൂന്നുദിവസത്തെ പ്രചരണത്തിനാണ്‌ എത്തിയിരിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബിജെപിക്കുവേണ്ടി പ്രചരണത്തിന്‌ എത്തും.