Breaking News

Trending right now:
Description
 
Nov 01, 2017

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

image രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക്‌ വന്‍ തിരിച്ചടി നല്‍കികൊണ്ടാണ്‌ വന്‍വര്‍ധന. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക്‌ 94 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ 635 രൂപയുണ്ടായിരുന്ന സിലിണ്ടറുകളുടെ വില 729 രൂപയായി. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്‌ 146 രൂപയും വര്‍ധിപ്പിച്ചു. പുതിയവിലയനുസരിച്ച്‌ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‌ 1289 രൂപ നല്‍കണം. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ഒക്ടോബറില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്‌ 49 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‌ 78 രൂപയും വര്‍ധിപ്പിച്ചിരുന്നു. 2018 മാര്‍ച്ചില്‍ സബ്‌സിഡി ഇല്ലാതാക്കുന്നതിനു മുന്നോടിയായി എല്ലാമാസവും എല്‍പിജിയുടെ വില വര്‍ധിപ്പിക്കണമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.