Breaking News

Trending right now:
Description
 
Nov 01, 2017

എംജി സര്‍വകലാശാലയില്‍ ഇന്നുമുതല്‍ ഫീസ്‌ അടക്കമുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍വഴി

image എംജി സര്‍വകലാശാലയില്‍ ഫീസ്‌ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍വഴിയാക്കി. ഓണ്‍ലൈനായല്ലാതെ അടയ്‌ക്കുന്ന ഫീസുകളുടെ രസീതുകള്‍ സര്‍വകലാശാല സ്വീകരിക്കില്ല. സര്‍വകലാശാല കാഷ്‌ കൗണ്ടറും ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും എസ്‌ബിഐയുടെ വിവിധ ശാഖകളിലൂടെ ചലാന്‍ മുഖേനയുള്ള ഫീസ്‌ സ്വീകരിക്കലും നിര്‍ത്തലാക്കി. അപേക്ഷകര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ ഇ-പേയ്‌മെന്റ്‌ എന്ന ലിങ്കിലൂടെയോ epay.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയോ ഫീസ്‌ അടയ്‌ക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍തന്നെ എസ്‌എംഎസ്‌, ഈമെയില്‍ വഴി അപേക്ഷ സ്വീകരിച്ചതായി സന്ദേശം ലഭിക്കും. സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കുമ്പോഴും സന്ദേശം ലഭിക്കും. അംഗീകാരം ഇല്ലാത്ത കോഴ്‌സ്‌ ആണെങ്കിലും ഇതുസംബന്ധിച്ച സന്ദേശങ്ങളും ലഭിക്കും. ഏതുസമയത്തും ഡബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകളുപയോഗിച്ചും ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ വഴിയും ഫീസ്‌ അടയ്‌ക്കാം എന്നതും അപേക്ഷിക്കുന്ന അന്നുതന്നെ സര്‍ട്ടിഫിക്കറ്റുകല്‍ ലഭ്യമാകും എന്നതും പ്രത്യേകതയാണ്‌. അപേക്ഷകര്‍ ഓണ്‍ലൈനായി ഫീസ്‌ അടയ്‌ക്കുമ്പോള്‍ ലഭിക്കുന്ന രസീതിന്റെ പ്രിന്റൗട്ട്‌ എടുത്തു സൂക്ഷിക്കണം. ഇതിന്റെ ഒരുകോപ്പി അപേക്ഷയോടൊപ്പം സര്‍വകലാശാല താപാല്‍ സെക്ഷനില്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍- 0481 2733434, 0481 6555563. ഇമെയില്‍- epayhelp@mgu.ac.in