Breaking News

Trending right now:
Description
 
Nov 01, 2017

മദ്യലഹരിയില്‍ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌ത ഐജിക്ക്‌ സസ്‌പെന്‍ഷന്‍

image ഡ്രൈവര്‍ക്കൊപ്പം മദ്യലഹരിയില്‍ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌ത ക്രൈംബ്രാഞ്ച്‌ ഐജി ഇ.ജെ.ജയരാജിനെ ചീഫ്‌ സെക്രട്ടറി സസ്‌പെന്‍ഡ്‌ ചെയ്‌തു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരുന്നു. വകുപ്പുതല അന്വേഷണവും നടക്കും. സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഐജിക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ സന്തോഷും മദ്യപിച്ചിരുന്നു. കഴിഞ്ഞദിവസം അന്വേഷണവിധേയമായി ഇയാളെ സസ്‌പെന്‍്‌ഡ്‌ ചെയ്‌തതിനു പിന്നാലെയാണ്‌ ഐജിയ്‌ക്കെതിരെയുള്ള നടപടി. മദ്യലഹരിയില്‍ ജയരാജ്‌ യാത്രചെയ്‌ത വാഹനം അഞ്ചലില്‍വച്ചു നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും പൊലീസ്‌ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കിയതോടെ മദ്യപിച്ചിട്ടുണ്ടെന്നു വ്യക്തമാകുകയും ചെയ്‌തു. മുമ്പ്‌ ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികയോടെ ജയരാജ്‌ അപമര്യാദയായി പെരുമാറിയതിന്‌ സസ്‌പെന്‍ഷനിലായിട്ടുണ്ട്‌. പിന്നീട്‌ നടപടി ശാസനയില്‍ ഒതുക്കിയാണ്‌ സര്‍വീസില്‍ തിരിച്ചെടുത്തത്‌.