Breaking News

Trending right now:
Description
 
Nov 01, 2017

നടിയെ ആക്രമിച്ചകേസില്‍ പ്രധാന സാക്ഷി മൊഴിമാറ്റി

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ പ്രധാന സാക്ഷി കോടതിയില്‍ മൊഴിമാറ്റി. രഹസ്യമൊഴിനല്‍കിയപ്പോള്‍ പ്രതികള്‍ക്ക്‌ അനുകൂലമായ മൊഴിനല്‍കുകയായിരുന്നു. നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാരശാലയിലെ ജീവനക്കാരനാണ്‌ മൊഴിമാറ്റിയത്‌. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കാന്‍ രഹസ്യമൊഴികളുടെ പകര്‍പ്പു പൊലീസിന്‌ ലഭിച്ചപ്പോഴാണ്‌ മൊഴിമാറ്റിയ വിവരം അറിയുന്നത്‌. നടിയെ ഉപദ്രവിച്ചശേഷം ഒളിവില്‍കഴിയുന്നതിനിടെ മുഖ്യപ്രതി പള്‍സര്‍സുനി (സുനില്‍കുമാര്‍) നടന്‍ ദിലീപിനെ അന്വേഷിച്ചു വസ്‌ത്രവ്യാപാരശാലയില്‍ എത്തിയിരുന്നുവെന്നാണ്‌ ജീവനക്കാരന്‍ പൊലീസിന്‌ മൊഴിനല്‍കിയിരുന്നത്‌. ജീവനക്കാരന്‍ കോടതിയില്‍ മൊഴിമാറ്റിപറഞ്ഞതുസംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. രഹസ്യമൊഴി നല്‍കിയതിനു മുമ്പുള്ള ദിവസങ്ങളില്‍ ഇയാള്‍ ആലപ്പുഴയിലെ രഹസ്യകേന്ദ്രത്തില്‍ കേസുമായി ബന്ധപ്പെട്ട അഭിഭാഷകനുമായി രണ്ടുതവണ കൂടിക്കാഴ്‌ച നടത്തിയെന്നതും പൊലീസ്‌ കണ്ടെത്തി. ഇതിനിടെ, പ്രതികള്‍ക്കുവേണ്ടി ചിലര്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കേസിലെ മറ്റു ചില സാക്ഷികളും അന്വേഷണസംഘത്തെ അറിയിച്ചു.