Breaking News

Trending right now:
Description
 
Nov 01, 2017

ചാലക്കുടി കൊലപാതകം: അഡ്വ.ഉദയഭാനു ഒളിവില്‍

image ചാലക്കുടിയില്‍ ഭൂമിയിടപാടുകാരന്‍ രാജീവ്‌ കൊല്ലപ്പെട്ട കേസില്‍ ഏഴാംപ്രതിയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി.പി.ഉദയഭാനു ഒളിവില്‍. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്‌തു. ഹര്‍ജിക്കാരന്‍ എത്ര ഉന്നതനായാലും നിയമത്തിനു അതീതനല്ലെന്ന വാക്യം പ്രസക്തമാണെന്നു ഓര്‍മിപ്പിച്ചാണ്‌ സിംഗിള്‍ ബെഞ്ച്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്‌. അറസ്റ്റു തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും നീക്കി. കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ട കേസാണിതെന്നും കോടതി വിലയിരുത്തിയിരുന്നു. കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ മൂന്നുദിവസമായി ഉദയഭാനു തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഇല്ല. ഇദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച്‌ വിവരമൊന്നുമില്ല. ഫോണ്‍ വീട്ടില്‍തന്നെയുണ്ട്‌. ചോദ്യം ചെയ്യല്ലിന്‌ എത്തണമെന്നു കാട്ടി പൊലീസ്‌ കത്തുനല്‍കിയാണ്‌ മടങ്ങിയത്‌. രാജീവിന്റെ മകന്‍ ഉന്നയിച്ച ആശങ്കകള്‍ മുന്‍നിര്‍ത്തി ജസ്‌റ്റീസ്‌ പി.ഉബൈദ്‌ ഒഴിവായതിനെ തുടര്‍ന്ന്‌ ജസ്റ്റീസ്‌ എ.ഹരിപ്രസാദാണ്‌ ഹര്‍ജി തുടര്‍ന്നു പരിഗണിച്ചത്‌. രാജീവ്‌ വധക്കേസില്‍ തുടക്കം മുതല്‍ ഉദയഭാനുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.