Breaking News

Trending right now:
Description
 
Nov 01, 2017

പ്രതിക്കൊപ്പം യുഡിഎഫ്‌ നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്‌

image കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി അബുലൈസിനൊപ്പം യുഡിഎഫ്‌ നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്‌. ഡിസിസി പ്രസിഡന്റ്‌ ടി.സിദ്ധിഖ്‌, യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്‌ എന്നിവരോടൊപ്പമുള്ള സെല്‍ഫി ചിത്രമാണ്‌ പുത്ത്‌ പ്രചരിക്കുന്നത്‌. ദുബായില്‍വച്ചെടുത്ത ചിത്രങ്ങളാണിവ. കേക്ക്‌ മുറിക്കുന്നതിനായി വച്ചിരിക്കുന്നതും അബുലൈസിനൊപ്പം നേതാക്കള്‍ മുറിച്ച കേക്ക്‌ കഴിക്കുന്നതുമൊക്കെയാണ്‌ ചിത്രങ്ങളിലുള്ളത്‌. ഇതുകൂടാതെ ഇടത്‌ എംഎല്‍എമാരായ കാരാട്ട്‌ റസാഖിനും പി.ടി.എ.റഹീമിനും അബുലൈസിന്റെ നേതൃത്വത്തില്‍ ദുബായില്‍ സ്വീകരണം നല്‍കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു താനും യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും ദുബായില്‍ പോയിരുന്നുവെന്നും അന്നു ഒട്ടേറെപേര്‍ കൂടെനിന്നു ഫോട്ടോ എടുത്തിരുന്നുവെന്നും അത്‌ ആരൊക്കെയാണെന്ന്‌ അറിയില്ലെന്നും സിദ്ധിഖ്‌ പ്രതികരിച്ചു. അബുലൈസിനുമായി വ്യക്തിബന്ധമോ കച്ചവടബന്ധമോ ഇല്ലെന്നു ഫിറോസ്‌ വ്യക്തമാക്കി. ഇയാള്‍ കള്ളക്കടത്തു കേസിലെ പ്രതിയായിരുന്നുവെന്ന്‌ അറിയില്ലായിരുന്നുവെന്നാണ്‌ പി.ടി.എ റഹീം പ്രതികരിച്ചിരുന്നു.