Breaking News

Trending right now:
Description
 
Oct 31, 2017

പുസ്‌തക ചര്‍ച്ച സംഘടിപ്പിച്ചു

image കൂട്ടില്‍: വിശ്വാസത്തിന്റെ കരുത്ത്‌ സൗഹൃദത്തിന്റെ ചെറുത്തുനില്‍പ്പ്‌ എന്ന പ്രമേയത്തില്‍ എസ്‌ഐഒ മങ്കുട എരിയ സംഘടിപ്പിക്കുന്ന ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പുസ്‌തക ചര്‍ച്ച സംഘടിപ്പിച്ചു. ഡോ.കൂട്ടില്‍ മുഹമ്മദലിയുടെ-പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പുസ്‌തകവും ഡോ.അബ്ദുസലാം വാണിയമ്പലത്തിന്റെ-പ്രബോധനവും പ്രതിരോധനവും ഇന്ത്യന്‍ സാഹചര്യത്തില്‍ എന്നീ പുസ്‌തകങ്ങള്‍ ആസ്‌പദമാക്കിയായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്‌. കുഞ്ഞിമുഹമ്മദ്‌ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ഡാനിഷ്‌ മുഹമ്മദ്‌, ഫഹീം എന്നിവര്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തി. കൂട്ടില്‍ യൂണിറ്റി സെന്ററില്‍ നടത്തിയ യോഗത്തില്‍ ജില്ലാസെക്രട്ടറിയേറ്റംഗം മുസ്‌തഫ അധ്യക്ഷതവഹിച്ചു. ഏരിയാ വൈസ്‌ പ്രസിഡന്റ്‌ അലിഫ്‌ സ്വാഗതവും ഷീനിബ്‌ നന്ദിയും പറഞ്ഞു.