Breaking News

Trending right now:
Description
 
Oct 31, 2017

കേരളത്തില്‍ ആയുധ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്നു മുഖ്യമന്ത്രി

image ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക പരിശീലനമെന്ന പേരിലാണ്‌ ആയുധപരിശീലനം നടത്തുന്നത്‌. ദേശസ്‌നേഹം വളര്‍ത്താനെന്ന പേരിലുള്ള ഇത്തരം കേന്ദ്രങ്ങള്‍ മനുഷ്യത്വം തന്നെ ഊറ്റിക്കളയുകയാണ്‌. വേഗത്തില്‍ ആളെ കൊല്ലാനാണ്‌ ഈ കേന്ദ്രങ്ങളും സംഘടനകളും പഠിപ്പിക്കുന്നത്‌. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരംവരെ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം നിയന്ത്രണത്തിലുള്ള സൈനിക പ്രീ റിക്രൂട്ട്‌മെന്റ്‌ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലയിലും ഇത്തരം റിക്രൂട്ട്‌മെന്റ്‌ ട്രെയിനിങ്‌ സെന്ററുകള്‍ തുടങ്ങാന്‍ സിപിഎമ്മിനു പദ്ധതിയുണ്ട്‌. സൈന്യത്തില്‍ പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായിട്ടാണ്‌ പരിശീലന കേന്ദ്രം.