Breaking News

Trending right now:
Description
 
Oct 31, 2017

നോട്ട്‌ നിരോധനവും ജിഎസ്‌ടിയും രാജ്യത്തിനു ദുരന്തം സമ്മാനിച്ചു: രാഹുല്‍ഗാന്ധി

image നോട്ട്‌ റദ്ദാക്കിയതിലൂടെയും ജിഎസ്‌ടി തെറ്റായി നടപ്പാക്കിയതിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുടര്‍ച്ചയായി രണ്ട്‌ ആഘാതങ്ങള്‍ ഏല്‍പ്പിച്ചതായി കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട്‌ നിരോധനത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ദേശവ്യാപകമായി കരിദിനം ആചരിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കൂടിയ എഐസിസി ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ടു അസാധുവാക്കല്‍ ദുരന്തമാണെന്നു സമ്മതിക്കാനോ പാവങ്ങളുടെ വേദനയും രാജ്യത്തിന്റെ വികാരവും മനസിലാക്കാനോ പ്രധാനമന്ത്രിക്കു കഴിഞ്ഞിട്ടില്ല. രാജ്യത്തെ സമ്പദ്‌ഘടനയെ തകര്‍ത്ത ടോര്‍പിഡോകളാണ്‌ ജിഎസ്‌ടിയും നോട്ട്‌ നിരോധനവും. നോട്ട്‌ നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട്‌ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു ദുഖദിനമാണ്‌. രാജ്യത്തെ പാവങ്ങള്‍ അനുഭവിച്ച വേദന പ്രധാനമന്ത്രി മനസിലാക്കണം. എല്ലാ അര്‍ഥത്തിലും നോട്ട്‌ അസാധുവാക്കല്‍ ദുരന്തമായിരുന്നു-രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ 18 പാര്‍ട്ടികളുടെ നേതൃത്വത്തിലാണ്‌ നവംബര്‍ എട്ടിന്‌ പ്രതിഷേധമായി കരിദിനം ആചരിക്കുന്നത്‌.