Breaking News

Trending right now:
Description
 
Oct 31, 2017

രമേശ്‌ ചെന്നിത്തലയുടെ പടയൊരുക്കത്തിന്‌ നാളെ തുടക്കം

image കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സംസ്ഥാന ജാഥ ബുധനാഴ്‌ച ആരംഭിക്കും. കാസര്‍ഗോഡ്‌ ഉപ്പളയില്‍ വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനത്തോടെ ജാഥ ആരംഭിക്കും. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പരിപാടി ഉദ്‌ഘാടനം ചെയ്യും. ഒരുമാസം നീണ്ടുനില്‍ക്കുന്ന ജാഥ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച്‌ സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ ജനത്തെ ബോധ്യപ്പെടുത്തും. അതോടൊപ്പം കോണ്‍ഗ്രസിന്റെ നയങ്ങള്‍ വിശദീകരിക്കും. ഡിസംബര്‍ ഒന്നിനു തിരുവനന്തപുരം ശംഖുമുഖത്ത്‌ നടക്കുന്ന സമാപനസമ്മേളനം കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്‌ഘാടനം ചെയ്യും. വി.ഡി.സതീശന്‍ എംഎല്‍എ, എം.കെ.മുനീര്‍ എംഎല്‍എ, ഷിബു ബേബിജോണ്‍, ഷാനിമോള്‍ ഉസ്‌മാന്‍, വി.കെ.ഇബ്രാഹിംകുഞ്ഞ്‌ എംഎല്‍എ, കെ.പി.മോഹനന്‍, ബെന്നി ബെഹനാന്‍, ജോണി നെല്ലൂര്‍, സി.പി.ജോണ്‍, റാം മോഹന്‍ തുടങ്ങിയവരാണ്‌ ജാഥാ അംഗങ്ങള്‍.