Breaking News

Trending right now:
Description
 
Oct 31, 2017

ചവറയില്‍ നടപ്പാലം തകര്‍ന്ന്‌ മൂന്ന്‌ സ്‌ത്രീകള്‍ മരിച്ചു; 10 ലക്ഷം ധനസഹായം

image കൊല്ലം ചവറിയില്‍ കേരള മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്റെ (കെഎംഎംഎല്‍) മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേക്കുള്ള ഇരുമ്പു നടപ്പാലം തകര്‍ന്നു വീണ്‌ മൂന്നു വനിതാ ജീവനക്കാര്‍ മരിച്ചു. പന്മന കൊല്ലക കൈരളിയില്‍ ശ്യാമളാദേവിയമ്മ (57), മേക്കാട്‌ ക്രിസ്റ്റഫര്‍ കോട്ടേജില്‍ ഏയ്‌ഞ്ചലീന (45), മേക്കാട്‌ ജിജിവിന്‍വില്ലയില്‍ അന്നമ്മ (സീന-45) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ കമ്പനി ജീവനക്കാരാണ്‌. അപകടത്തില്‍ കമ്പനി ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ക്ക്‌ പരുക്കുണ്ട്‌. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ്‌ പ്രവര്‍ത്തിക്കുന്ന കോവില്‍ത്തോട്ടത്തിലേക്കു മേക്കാട്‌ ഭാഗത്തുനിന്നു ടിഎസ്‌ കനാലില്‍ നിര്‍മിച്ച പാലമാണ്‌ തിങ്കളാഴ്‌ച രാവിലെ നാടിനെ നടുക്കി തകര്‍ന്നുവീണത്‌. പരിധിയില്‍കൂടുതല്‍ ആളുകള്‍ കയറിയതാണ്‌ അപകടകാരണം. പാലത്തിന്റെ പടിഞ്ഞാറുവശത്തെ ഇരുമ്പുതൂണ്‍ ഇളകി ചെരിഞ്ഞു. ഇതോടെ ആളുകള്‍ ഒരുവശത്തേക്ക്‌ മാറിയതോടെ പാലത്തിന്റെ മധ്യഭാഗം ഒടിഞ്ഞു താഴേയ്‌ക്കുപതിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 10 ലക്ഷംരൂപവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചെലവ്‌ ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.