Breaking News

Trending right now:
Description
 
Oct 31, 2017

ഹാദിയയെ 27നു കോടതിയില്‍ ഹാജരാക്കും

image കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വാവാഹത്തിനുശേഷം വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശി ഹാദിയയെ അടുത്തമാസം 27നു ഹാജരാക്കണമെന്നു പിതാവ്‌ കെ.എം.അശോകനോടു സുപ്രീംകോടതി നിര്‍ദേശിച്ചു. ഹാദിയയോടു നേരിട്ടു സംസാരിക്കാനാണ്‌ കോടതിയുടെ തീരുമാനം. ഹാദിയയ്‌ക്കു പറയാനുള്ളത്‌ നേരിട്ടു കേള്‍ക്കണം. അതിനര്‍ഥം ഷെഫിന്റെ കൂടെ വിടുമെന്നല്ലെന്നും കോടതി വ്യക്തമാക്കി. ഹാദിയയും ഷെഫിനുമായുള്ള വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയതു ശരിയോയെന്നതിനെക്കുറിച്ച്‌ കോടതി സംശയമുന്നയിച്ചു. എവിടെ കഴിയാനാണ്‌ ഹാദിയ ആഗ്രഹിക്കുന്നതെന്ന്‌ അറിയേണ്ടതുണ്ട്‌. സ്വന്തം തീരുമാനപ്രകാരമാണോ വിവാഹം കഴിച്ചതെന്നും പരിശോധിക്കണം. പ്രായപൂര്‍ത്തിയായ വ്യക്തിക്കു ക്രിമിനലിനെ പ്രണയിക്കുന്നതിനും വിവാഹം ചെയ്യുന്നതിനും നിയമതടസമുണ്ടോ? വിഷയം വിവാഹബന്ധവും ഹേബിയസ്‌ കോര്‍പസുമാണ്‌. എങ്ങനെയാണ്‌ പിതാവിന്‌ അധികാരം നല്‍കുക-കോടതി ചോദിച്ചു. ഹാദിയയോട്‌ കോടതി സംസാരിക്കുന്നുവെങ്കില്‍ അതു രഹസ്യമായിരിക്കണമെന്നു അശോകന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അത്‌ അംഗീകരിച്ചില്ല. ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതിവിധിക്കെതിരെ ഷെഫിന്‍ നല്‍കിയ ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌.