Breaking News

Trending right now:
Description
 
Oct 31, 2017

പാര്‍ട്ടി അധ്യക്ഷപദവി ഉടന്‍ ഏറ്റെടുക്കുമെന്നു രാഹുല്‍

image കോണ്‍ഗ്രസ്‌ അധ്യക്ഷപദവി ഉടന്‍തന്നെ ഏറ്റെടുക്കുമെന്നു ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ അതുണ്ടാകുമെന്ന്‌ എഐസിസി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം അറിയിച്ചു.സ്ഥാനാരോഹണം അനിശ്ചിതമായി വൈകുന്നതില്‍ നേതാക്കള്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ തയാറാണെന്നു നേരത്തെ പറഞ്ഞിരുന്നുവെങ്കിലും എഐസിസി പ്രസിഡന്റാകുമെന്നു രാഹുല്‍ നേരിട്ട്‌ വ്യക്തമാക്കുന്നത്‌ ഇതാദ്യമാണ്‌. രാഹുല്‍ പ്രസിഡന്റാകണമെന്ന്‌ അഭ്യര്‍ഥിക്കുന്ന പ്രമേയങ്ങള്‍ നിരവധി സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ നേതൃത്വത്തിന്‌ കൈമാറിയിട്ടുണ്ട്‌. ഗുജറാത്ത്‌, ഹിമാചല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞേ പദവിയേല്‍ക്കൂ എന്നു വാര്‍ത്ത പ്രചരിക്കുന്നത്‌ പാര്‍ട്ടിക്കു ദോഷമാണെന്നു എഐസിസി ഭാരവാഹികളില്‍ പലരും വ്യക്തമാക്കി. പ്രവര്‍ത്തകസമിതി ഉടന്‍ ചേര്‍ന്നു പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കണമെന്നും പ്രവര്‍ത്തകസമിതി ചേരാന്‍ തീയതി തീരുമാനിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പാര്‍ട്ടി അധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ധൈര്യംകാട്ടുന്നത്‌ അണികള്‍ക്ക്‌ ആവേശം പകരുമെന്നും എഐസിസി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.