Breaking News

Trending right now:
Description
 
Oct 31, 2017

ഡല്‍ഹിയില്‍ കോളനി ഒഴിപ്പിക്കല്‍ ചെറുത്ത ആനി രാജയ്‌ക്ക്‌ പൊലീസ്‌ മര്‍ദ്ദനം

image ഡല്‍ഹിയില്‍ കത്‌പുട്‌ലി ഗ്രാമത്തിലെ കോളനി ഒഴിപ്പിക്കുന്നതിനെതിരെയുള്ള സമരത്തിനിടെ ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജയ്‌ക്ക്‌ പൊലീസ്‌ മര്‍ദ്ദനം. തിങ്കളാഴ്‌ച രാവിലെ ഡല്‍ഹി ഡവലപ്‌മെന്റ്‌ അതോറിറ്റി അധികൃതരും പൊലീസും സ്ഥലത്തെത്തി കോളനി നിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ്‌ പ്രശ്‌നങ്ങള്‍ക്കു തുടക്കം. സംഘര്‍ഷത്തില്‍ കാര്യങ്ങള്‍ എത്തിയതോടെ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ പൊലീസ്‌ ലാത്തിവീശി. ആനിയെ പൊലീസ്‌ ചവിട്ടുകയും ലാത്തികൊണ്ട്‌ അടിക്കുകയും ചെയ്‌തു. കൈയ്‌ക്കും കാലിനും പരുക്കേറ്റു ബോധരഹിതയായി വീണ ആനിരാജയെ പ്രദേശവാസികള്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മഹിളാ ഫെഡറേഷന്‍ ഡല്‍ഹി ജനറല്‍ സെക്രട്ടറി ഫിലോമിന ജോണും ആശുപത്രിയിലാണ്‌. ചേരി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ്‌ ലാത്തിചാര്‍ജ്‌ നടത്തുന്നതിനിടെ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാലായിരത്തിലേറെ കലാകാരന്മാര്‍ താമസിക്കുന്ന കേന്ദ്രമാണ്‌ ഷാദിപ്പൂരിനു സമീപത്തെ കത്‌പുട്‌ലി കോളനി. ഈ സ്ഥലം ഡല്‍ഹി ഡവലപ്‌മെന്റ്‌ അതോറിറ്റി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. പകരം സ്ഥലം അനുവദിച്ചു വീടുകള്‍ കെട്ടിക്കൊടുക്കാമെന്നു പറയുന്നുണ്ടെങ്കിലും ഉറപ്പു ലഭിക്കാതെ സ്ഥലമൊഴിയില്ലെന്നു വ്യക്തമാക്കിയാണ്‌ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുന്നത്‌.