Oct 30, 2017
രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന്
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എല്‍ഡിഎഫ്
സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട
ഏഴു കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ്
സര്‍ക്കാരിന്റെ വിശദീകരണം. ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം
സമര്‍പ്പിച്ചുവെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കേസുകളില്‍
ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ്
ആരോപണം. കൊലപാതകങ്ങള്‍ നടത്താനും പ്രതികളെ രക്ഷപ്പെടുത്താനും ഉന്നതതല
രാഷ്ട്രീയ നേതൃത്വം ഉള്‍പ്പെട്ട ഗൂഢാലോചന നടന്നതായും ഹര്‍ജിയില്‍
വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ പറയുന്നതനുസരിച്ചാണ് പൊലീസ്
പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു കേസിലും ശരിയായ അന്വേഷണം
നടക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ്
ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പിണറായി സര്‍ക്കാര്‍
വന്നതിനുശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയാറാമെന്നു
സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, സിബിഐ കൂട്ടിലടച്ച
തത്തയാണെന്നു സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. കുറ്റവാളികളെ
കണ്ടെത്തുന്നതിനും ശിക്ഷവാങ്ങിക്കൊടുക്കുന്നതിലും കേരളാ പൊലീസ്
സിബിഐയെക്കാള്‍ മുമ്പിലാണ്. കേസ് കേരളാ പൊലീസ് അന്വേഷിച്ചാല്‍
മതിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.