Breaking News

Trending right now:
Description
 
Oct 30, 2017

ആധാര്‍ കേസില്‍ മമതയ്‌ക്ക്‌ തിരിച്ചടി

image ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതു ചോദ്യം ചെയ്‌ത കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിക്ക്‌ സുപ്രീംകോടതിയുടെ വിമര്‍ശനം. പാര്‍ലമെന്റ്‌ പാസാക്കിയ നിയമം ഒരു സംസ്ഥാനത്തിന്‌ ചോദ്യംചെയ്യാന്‍ കഴിയില്ല. അതു തെറ്റായ കീഴ്‌ വഴക്കമല്ലേയെന്നു കോടതി ചോദിച്ചു. മമത നിയമത്തിന്‌ അതീതയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന പേരില്‍ മമതയ്‌ക്ക്‌ കോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ പേരിലുള്ള ഹര്‍ജി അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മൊബൈല്‍ഫോണ്‍ സിംകാര്‍ഡുകള്‍ ആധാരുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര ഉത്തരവ്‌ ചോദ്യം ചെയ്‌താണ്‌ ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്‌. മൊബൈല്‍ സിംകാര്‍ഡ്‌ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര ഉത്തരവ്‌ പാലിക്കില്ലെന്നും തന്റെ സിം വേണമെങ്കില്‍ റദ്ദാക്കിക്കൊള്ളൂ എന്നും മമത വെല്ലുവിളിച്ചിരുന്നു. ജനങ്ങളെ നിരീക്ഷിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ്‌ ഇതെന്നും ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു മമതയുടെ ആരോപണം.