Breaking News

Trending right now:
Description
 
Oct 30, 2017

വിദ്യാര്‍ഥിനി മരിച്ച സംഭവം: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പിടിഎ യോഗത്തില്‍ ചേരിതിരിഞ്ഞ്‌ കയ്യാങ്കളി

image പത്താംക്ലാസ്‌ വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നു ചാടി മരിച്ചതിനെ തുടര്‍ന്ന്‌ അടഞ്ഞുകിടക്കുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ തുറക്കുന്നതിനായി ജില്ലാഭരണകൂടം വിളിച്ചുചേര്‍ത്ത പിടിഎ യോഗത്തില്‍ ബഹളം. രക്ഷിതാക്കള്‍ ചേരിതിരിഞ്ഞ്‌ കയ്യാങ്കളിയിലേര്‍പ്പെട്ടു. ഇരുവിഭാഗങ്ങള്‍തമ്മിലുള്ള കയ്യാങ്കളി രൂക്ഷമായതോടെ പൊലീസും ഇടപെട്ടു രംഗം ശാന്തമാക്കി. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തശേഷം സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ മതിയെന്നായിരുന്നു യോഗത്തില്‍ ഒരുവിഭാഗം രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത്‌. സ്‌കൂള്‍ തുറക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ അനുവദിച്ചില്ലെങ്കില്‍ പൊലീസിന്റെ സഹായം തേടണമെന്നു മറ്റൊരുവിഭാഗം ആവശ്യം ഉന്നയിച്ചതോടെയുണ്ടായ ബഹളം ഏറ്റുമുട്ടലില്‍ അവസാനിക്കുകയായിരുന്നു. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന്‌ ഗൗരി സ്‌നേഹ രണ്ടാഴ്‌ച മുമ്പാണ്‌ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ അധ്യാപികമാര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തിരുന്നു.