Breaking News

Trending right now:
Description
 
Oct 30, 2017

ലൂയിസ്‌ ഹാമില്‍ട്ടണ്‌ നാലാം ലോക കിരീടം

image മെഴ്‌സിഡസിന്റെ ലൂയിസ്‌ ഹാമില്‍ട്ടണ്‌ നാലാം ഫോര്‍മുല വണ്‍ ലോകകിരീടം. മെകിസിക്കന്‍ ഗ്രാന്‍പ്രീയില്‍ ഒമ്പതാമതാണ്‌ ഫിനിഷ്‌ ചെയതതെങ്കിലും ഓവറോള്‍ പോയിന്റ്‌ നിലയില്‍ എതിരാളികളെ പിന്നിലാക്കിയാണ്‌ ഹാമില്‍ട്ടണ്‍ ലോകകിരീടം തിരിച്ചുപിടിച്ചത്‌. ഡ്രൈവര്‍മാരുടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മെക്‌സിക്കന്‍ ഗ്രാന്‍പ്രീയില്‍ നാലാംസ്ഥാനത്ത്‌ എത്തിയതും ഹാമില്‍ട്ടണിനെ തുണച്ചു. സീസണില്‍ ഒമ്പത്‌ ഗ്രാന്‍പ്രീകിരീടം നേടിയ ഹാമില്‍ട്ടണിന്‌ ഇപ്പോള്‍ 333 ഓവറോള്‍ പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്‌ 277 പോയിന്റും മൂന്നാമതായ മെഴ്‌സിഡസിന്റെ വാല്‍റ്റെറി ബോട്ടസിന്‌ 262 പോയിന്റുമാണുള്ളത്‌. രണ്ടു ഗ്രാന്‍പ്രീകള്‍ മാത്രം ബാക്കിനില്‍ക്കെ ഹാമില്‍ട്ടണെ എതിരാളികള്‍ക്ക്‌ മറികടക്കാനായില്ല. സെബാസ്റ്റ്യന്‍ വെറ്റല്‍, അലെയ്‌ന്‍ പ്രോസ്‌റ്റ്‌ എന്നീ താരങ്ങള്‍ നാലുതവണ ഫോര്‍മുലവണ്‍ കിരീടം നേടിയിട്ടുണ്ട്‌. യുവാന്‍ മാനുവല്‍ ഫാന്‍ജിയോ അഞ്ചുതവണ കിരീടം നേടിയപ്പോള്‍ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കര്‍ ഏഴുതവണ ഫോര്‍മുല വണ്‍ കിരീടത്തില്‍ മുത്തമിട്ടു.