Breaking News

Trending right now:
Description
 
Oct 30, 2017

കാറുകളില്‍ ഇനി എയര്‍ബാഗ്‌, സ്‌പീഡ്‌ അലര്‍ട്ട്‌

image ആഡംബര വാഹനങ്ങളില്‍ മാത്രമുള്ള സവിശേഷതകളായ എയര്‍ബാഗ്‌, സ്‌പീഡ്‌ അലര്‍ട്ട്‌, റിവേഴ്‌സ്‌ പാര്‍ക്കിങ്‌ സെന്‍സര്‍, സീറ്റ്‌ ബെല്‍റ്റ്‌ മിമൈന്‍ഡര്‍ തുടങ്ങിയ എല്ലാ കാറുകളിലും നിര്‍ബന്ധമാക്കുന്നു. 2019 ജൂലൈ ഒന്നിനുശേഷം നിര്‍മിക്കുന്ന കാറുകള്‍ക്കാണ്‌ ഇവ ബാധകമാകുക. ചെറിയ വാണിജ്യവാഹനങ്ങള്‍ക്കും എയര്‍ബാഗ്‌, റിവേഴ്‌സ്‌ സെന്‍സര്‍ എന്നിവ ബാധകമാക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിജ്ഞാപനം ഉണ്ടാകും. 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകുമ്പോഴാണ്‌ സ്‌പീഡ്‌ അലര്‍ട്ട്‌ പ്രവര്‍ത്തിക്കുകയുള്ളൂ. റോഡപകടങ്ങളില്‍ മരണസംഖ്യ ഉയരുന്നതു കണക്കിലെടുത്താണ്‌ ആഡംബരകാറുകളില്‍ ഉള്ള ഈ സവിശേഷതകള്‍ മറ്റുള്ളവയ്‌ക്കുകൂടി ബാധകമാക്കുന്നത്‌. റോഡപകടങ്ങില്‍ 2016-ല്‍ 1.51 ലക്ഷം പേര്‍ മരിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. അമിതവേഗംമൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 74,000 ആണ്‌.