Breaking News

Trending right now:
Description
 
Oct 30, 2017

ഒരുവര്‍ഷമായി; അസാധുവോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ല

image നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മടങ്ങിയെത്തിയ 500, 1000 രൂപയുടെ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നു റിസര്‍വ്‌ ബാങ്ക്‌. വാര്‍ത്ത ഏജന്‍സിയായ പിടിഐ വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിനു മറുപടിയായിട്ടാണ്‌ റിസര്‍വ്‌ബാങ്ക്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. തിരിച്ചെത്തിയ നോട്ടുകളുടെ 71 ശതമാനം മാത്രമേ പരിശോധിക്കാനായുള്ളൂ. 66 കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ്‌ പ്രോസസിങ്‌ മെഷീനുകളാണ്‌ പഴയനോട്ട്‌ പരിശോധനയ്‌ക്കായി ഉപയോഗിക്കുന്നത്‌. തിരിച്ചെത്തിയ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കുന്ന തിരക്കിട്ട ജോലിയില്‍ മുഴുകിയിരിക്കുകയാണ്‌ ജീവനക്കാരെന്നു റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി. സെപ്‌റ്റംബര്‍ 30വരെയുള്ള കണക്കു പ്രകാരം പഴയ 500 രൂപയുടെ 1,134 കോടി നോട്ടുകളും 1000 രൂപയുടെ 524.90 കോടി നോട്ടുകളും പരിശോധിച്ചു. ഇവയുടെ മൂല്യം യഥാക്രമം 5.67 ലക്ഷം 5.24 ലക്ഷം വരും. 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ 7,965 കോടി രൂപ ചിലവഴിച്ചു. 2016 നവംബര്‍ എട്ടിനാണ്‌ 500, 1000 നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്‌.