Breaking News

Trending right now:
Description
 
Oct 30, 2017

കെപിസിസി പട്ടികയ്‌്‌ക്കു അംഗീകാരം; ജനറല്‍ ബോഡിയോഗം ഇന്ന്‌

image നാളുകള്‍നീണ്ട തര്‍ക്കങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമൊടുവില്‍ കെപിസിസി പട്ടികയ്‌ക്ക്‌ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ്‌ അതോറിറ്റി അംഗീകാരം നല്‍കി. പുതിയ പട്ടിക പ്രകാരമുള്ള കെപിസിസി ജനറല്‍ബോഡിയുടെ അടിയന്തരയോഗം ഇന്നു ഡല്‍ഹിയില്‍ നടക്കും. പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്കു കൈമാറുന്ന പ്രമേയം യോഗത്തില്‍ പാസാക്കും. കോണ്‍ഗ്രസ്‌ അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേല്‍ക്കണമെന്നു അഭിപ്രായപ്പെടുന്ന പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടുന്നതിനുള്ള നീക്കങ്ങളും ഉണ്ടാകും. പട്ടികയില്‍ ഇനിയും മിനുക്കുപണികള്‍ ഉണ്ടാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള 14 ജില്ലകളില്‍നിന്നുള്ള 304 അംഗങ്ങളാണ്‌ കെപിസിസി അംഗങ്ങളായുള്ളത്‌. ഇരുഗ്രൂപ്പുകളിലും പെടാത്ത എംപിമാരുടെ പ്രതിനിധികള്‍ അടക്കം ഇരുപതോളം പേര്‍ പട്ടികയിലുണ്ട്‌. പട്ടികയില്‍ 45 വയസില്‍ പ്രായമുള്ള 45 പേരുണ്ട്‌. 28 വനിതകളും മുന്‍മന്ത്രി പി.കെ.ജയലക്ഷ്‌മി ഉള്‍പ്പെടെ 18 പട്ടികവിഭാഗ പ്രതിനിധികളും. കൂടാതെ ഏഴു കെപിസിസി മുന്‍ പ്രസിഡന്റുമാര്‍, 15 എംഎല്‍എമാര്‍ പാര്‍ലമെന്റ്‌ പാര്‍ട്ടിയുടെ പ്രതിനിധികളും ഉണ്ടാകും. പുതിയ കെപിസിസി ഭാരവാഹിപ്പട്ടികയില്‍ പൂര്‍ണ തൃപ്‌തിയുണ്ടെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.എല്ലാ ഗ്രൂപ്പുകളെയും ഉള്‍ക്കൊള്ളുന്ന പട്ടികയാണ്‌. കഴിവുള്ളവര്‍ ഇനിയും പുറത്തുണ്ട്‌. പുതിയ കെപിസിസി പ്രസിഡന്റ്‌ വന്നാല്‍ പതിനഞ്ചു ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയും. അപ്പോള്‍ പുറത്തുള്ളവരുടെ കാര്യം പരിഗണിക്കാനാവുമെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. ഇതേസമയം, പട്ടികസംബന്ധിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കാന്‍ തയാറായില്ല.