Oct 29, 2017
തോക്ക് വൃത്തിയാക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി; ഗൃഹനാഥന് മരിച്ചു
തോക്ക് വൃത്തിയാക്കുന്നതിനിടെ തലയ്ക്കു വെടിയേറ്റു കോട്ടയം ഉഴവൂര്‍
ശാസ്താംകുളത്ത് വേരുകടപ്പാനാല് ഷാജു ഇസ്രയേല്‍ (53) മരിച്ചു. കിടപ്പു
മുറിയില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍
വെടിപൊട്ടുകയായിരുന്നു. തലയുടെ ഒരു ഭാഗം തകര്‍ന്നു കിടക്കുന്ന നിലയില്‍
കണ്ടെത്തിയ വീട്ടുകാരും നാട്ടുകാരും ആശുപത്രിയില്‍ എത്തിച്ചെങ്കിലും
മരിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്രം വായനകഴിഞ്ഞാണ് തോക്ക്
വൃത്തിയാക്കണമെന്നുപറഞ്ഞ് ഷാനു മുറിയിലേക്ക് പോയത്. ഓസ്ട്രേലിയയില്‍
ജോലി ചെയ്യുന്ന മകള്‍ പൊന്നുവിന്റെ അടുത്തു പോകാനുള്ള
ഒരുക്കത്തിനിടെയായിരുന്നു ദുരന്തം. പിറവം നെല്ലിക്കുഴി കുടുംബാംഗം ഷൈലയാണ്
ഭാര്യ. ചിന്നു (യുഎസ്എ), മിന്നു (ബിഎസ് സി നഴ്സിങ് വിദ്യാര്‍ഥിനി,
മണിപ്പാല്‍) എന്നിവരാണ് മറ്റുമക്കള്‍.