Breaking News

Trending right now:
Description
 
Oct 29, 2017

എസ്‌.ജാനകിയമ്മ പൊതുവേദിയിലെ പാട്ടും അവസാനിപ്പിച്ചു

image മലയാളത്തിലെ പ്രിയ ഗായിക എസ്‌.ജാനകിയമ്മ ഇനി പൊതുവേദിയില്‍ പാടില്ലെന്ന തീരുമാനവുമായി പാട്ടുപാടി വേദിവിട്ടു. ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കിയും കൈവീശിയും ജാനകിയമ്മയെ യാത്രയാക്കി. മൈസൂരു മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഒഡിറ്റോറിയത്തിലായിരുന്നു എസ്‌.ജാനകിയമ്മയുടെ സംഗീതനിശ. സിനിമയില്‍ പാടുന്നത്‌ നേരത്തെ നിര്‍ത്തിയിരുന്നു. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ശക്തമായതോടെയാണ്‌ പാട്ടുമതിയാക്കാനുള്ള തീരുമാനം. വെള്ളയില്‍ ഇളംനീല പൂക്കളുള്ള സാരിയുടുത്തു മകന്‍ മുരളീകൃഷ്‌ണയുടെ കൈപിടിച്ചാണ്‌ എസ്‌.ജാനകിയമ്മ വേദിയിലെത്തിയത്‌. ഗണവദനേ ഗുണസാഗരേ.... എന്ന കന്നഡ ഗാനം മലയാളത്തിന്റെ ഗായിക ആലപിച്ചു. സന്ധ്യേ... കണ്ണീരിതെന്തേ സന്ധ്യേ... ഉള്‍പ്പെടെയുള്ള നിരവധി ഹിറ്റ്‌ ഗാനങ്ങളും ആലപിച്ചു. സംഗീതസംവിധായകന്‍ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, ഭാരതിവിഷ്‌ണു വര്‍ധന്‍, ഹേമ ചൗധരി, ഷൈലശ്രീ, പ്രതിമാദേവി, നടന്‍ രാജേഷ്‌ തുടങ്ങിയവര്‍ വേദിയിലെത്തി ജാനകിയമ്മയെ ആദരിച്ചു. നിങ്ങളുടെ സ്‌നേഹമാണ്‌ എന്നെ ഇന്നു ഇവിടെ എത്തിച്ചതെന്നും നിങ്ങളുടെ മനസില്‍ ഞാനുണ്ട്‌ എന്നതില്‍ ഏറെ തൃപ്‌തിയുണ്ടെന്നും സംഗീതനിശയ്‌ക്കു മുന്നോടിയായി ജാനകിയമ്മ സദസില്‍ വ്യക്തമാക്കിയിരുന്നു.