Breaking News

Trending right now:
Description
 
Oct 29, 2017

സോണിയ ഗാന്ധി ആശുപത്രി വിട്ടു

image ഉദരവേദനയെ തുടര്‍ന്ന്‌ ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. വെള്ളിയാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയെ ശനിയാഴ്‌ച വൈകിട്ടാണ്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്‌. സോണിയയ്‌ക്കു ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്‌. സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മകന്‍ രാഹുല്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു-അമ്മയുടെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ഉടന്‍തന്നെ ആരോഗ്യനില മെച്ചപ്പെടുമെന്നും രാഹുല്‍ വ്യക്തമാക്കി.