Breaking News

Trending right now:
Description
 
Oct 29, 2017

വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്‌ സിസ്റ്റര്‍ റാണി മരിയ

image ദൈവദാസി സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ട രക്തസാക്ഷികളുടെ ഗണത്തിലേക്ക്‌. നവംബര്‍ നാലിന്‌ 10മണിക്ക്‌ ഇന്‍ഡോര്‍ സെന്റ്‌ പോള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ്‌ പ്രഖ്യാപിക്കല്‍ ചടങ്ങ്‌. വത്തിക്കാനിലെ വിശുദ്ധഗണ വിഭാഗം മേധാവി കര്‍ദിനാള്‍ ഏയ്‌ഞ്ചലോ അമറ്റോയെയും രാജ്യത്തെ സഭാനേതൃത്വത്തവും ഉള്‍പ്പെടെ സാക്ഷികളാകും. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ മിഷന്‍ പ്രവര്‍ത്തനത്തിനിടെ സിസ്റ്റര്‍ റാണിമരിയയെ വാടകക്കൊലയാളി സമന്ദര്‍ സിങ്‌ കൊലപ്പെടുത്തുകയായിരുന്നു. 1995 ഫെബ്രുവരി 25നായിരുന്നു കൊലപാതകം. ശരീരമാസകലം 54 വെട്ടുകളേറ്റു. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി വട്ടായില്‍ പൈലി-ഏലീശ ദമ്പതികളുടെ മകളായി 1954 ജനുവരി 29നായിരുന്നു ജനനം. 1972-ലാണ്‌ എഫ്‌സിസി കൂട്ടായ്‌മയില്‍ അംഗമായത്‌.