Breaking News

Trending right now:
Description
 
Oct 29, 2017

കോണ്‍ഗ്രസ്‌ നേതാവ്‌ അഹമ്മദ്‌ പട്ടേലിന്‌ ഭീകരബന്ധമെന്നു ബിജെപി

image കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേലിന്‌ ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണമവുമായി ബിജെപി രംഗത്ത്‌. ഗുജറാത്തില്‍ ഐഎസ്‌ ബന്ധം ആരോപിച്ച്‌ കഴിഞ്ഞദിവസം അറസ്റ്റു ചെയ്‌ത്‌ യുവാവിന്‌ അഹമ്മദ്‌ പട്ടേലിന്‌ ബന്ധമുണ്ടെന്നാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനി ആരോപിച്ചത്‌. യുവാവ്‌ ജോലി ചെയ്യുന്ന ആശുപത്രിയിലെ ട്രസ്റ്റിമാരില്‍ ഒരാളാണ്‌ അഹമ്മദ്‌ പട്ടേലെന്നും ബിജെപി വ്യക്തമാക്കി. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കെ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്‌ പരാജയഭീതിമൂലമാണെന്നു അഹമ്മദ്‌ പട്ടേല്‍ പ്രതികരിച്ചു. ബിജെപി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. അതേസമയം ഭീകരബന്ധം ഉണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ട്‌ പേരെ അറസ്റ്റു ചെയ്‌ത പ്രത്യേക അന്വേഷണസംഘത്തെ അഭിനന്ദിച്ച അദ്ദേഹം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സമാധാനപ്രിയരായ ഗുജറാത്തിലെ ജനങ്ങളെ ഭീകരവാദത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്നും പട്ടേല്‍ പറഞ്ഞു.