Breaking News

Trending right now:
Description
 
Oct 29, 2017

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമെന്ന്‌ മോഹന്‍ ഭഗവത്‌

image ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്‌. അതിനര്‍ഥം മറ്റു വിഭാഗങ്ങളുടേത്‌ അല്ല എന്നല്ലെന്ന്‌ ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭഗവത്‌ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ കോളജ്‌ വിദ്യാര്‍ഥികളായ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ചു ഇവിടെ ജീവിച്ചുപോരുന്ന എല്ലാവരും ഹിന്ദുക്കളാണ്‌. ഹിന്ദുക്കളുടെ രാജ്യം എന്നാല്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളില്ല എന്നര്‍ഥമില്ല. ജര്‍മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്‌. ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെയും അമേരിക്ക അമേരിക്കക്കാരുടെയും രാജ്യമാണ്‌. അതുപോലെതന്നെയാണ്‌ ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമെന്നുള്ളത്‌. ഹിന്ദു എന്നത്‌ ഭാരതമാതാവിന്റെ എല്ലാ മക്കളെയും ഉള്‍ക്കൊള്ളുന്നു. ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും അനുസരിച്ചു ഇവിടെ ജീവിച്ചുപോരുന്ന എല്ലാവരും ഹിന്ദുക്കളാണ്‌. സര്‍ക്കാരിനെ മാത്രം ആശ്രയിക്കരുതെന്നും മാറ്റങ്ങള്‍ക്കായി ജനത്തെ സജ്ജരാക്കണം. ഇന്ത്യയെ ശക്തിപ്പെടുത്താനും അഭിവൃദ്ധിപ്പെടുത്താനും വിശ്വഗുരുവാക്കി മാറ്റാനും മനസില്‍നിന്നു എല്ലാ വിവേചനങ്ങളെയും മാറ്റിനിര്‍ത്തുകയാണ്‌ വേണ്ടതെന്നു അദ്ദേഹം വ്യക്തമാക്കി.