Breaking News

Trending right now:
Description
 
Oct 29, 2017

കോണ്‍ഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ഹാര്‍ദിക്ക്‌

image പട്ടേല്‍ സമുദായത്തിന്‌ ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്നതുസംബന്ധിച്ച നിലപാട്‌ അറിയിക്കണമെന്നു പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ്‌ ഹാര്‍ദിക്‌ പട്ടേല്‍ കോണ്‍ഗ്രസിനോട്‌ ആവശ്യപ്പെട്ടു. സംവരണകാര്യത്തില്‍ കോണ്‍ഗ്രസിന്റെ വ്യക്തമായ നിലപാട്‌ അറിഞ്ഞിട്ടുമാത്രമേ ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുകയുള്ളൂ എന്ന നിലപാടിലാണ്‌ ഹാര്‍ദിക്ക്‌. നിലപാട്‌ വ്യക്തമാക്കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കുണ്ടായ തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകുമെന്നുമാണ്‌ ഹാര്‍ദിക്‌ പറയുന്നത്‌. രാഹുല്‍ഗാന്ധിയുടെ സൂററ്റ്‌ സമ്മേളനം നവംബര്‍ മൂന്നിനാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. കഴിഞ്ഞ സെപ്‌റ്റംബറില്‍ അമിത്‌ഷാ സൂററ്റ്‌ സന്ദര്‍ശിച്ചപ്പോള്‍ പട്ടേല്‍ സംവരണ പ്രക്ഷോഭകര്‍ വന്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പട്ടേല്‍ സമുദായത്തിനു സംവരണം നല്‍കണമെന്ന ആവശ്യത്തിന്‌ കോണ്‍ഗ്രസിന്‌ അനുകൂല നിലപാടാണ്‌. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഹാര്‍ദിക്ക്‌ പട്ടേലുമായി ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ അശോക്‌ ഗെലോട്ടു നടത്തിയ ചര്‍ച്ചയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത്‌ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലാണ്‌ അനിശ്ചിതത്വം. നിലപാട്‌ അറിഞ്ഞശേഷമാണ്‌ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ചയ്‌ക്കുള്ളൂവെന്നു ഹാര്‍ദിക്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌.