Breaking News

Trending right now:
Description
 
Oct 28, 2017

മൊബൈലില്‍ 'വില്ലന്‍' സിനിമ പകര്‍ത്തിയ ആരാധകനോട്‌ മോഹന്‍ലാല്‍ ക്ഷമിച്ചു

image മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ കണ്ണൂര്‍ ചെമ്പന്തോട്ടി സ്വദേശിയായ യുവാവിന്‌ പൊലീസ്‌ കേസില്‍നിന്നു ഒഴിവാക്കിയത്‌ മോഹന്‍ലാല്‍തന്നെ. മോഹന്‍ലാലിന്റെ കടുത്ത ആരാധനകനാണ്‌ യുവാവ്‌. സിനിമയുടെ ആദ്യപ്രദര്‍ശനദിവസംതന്നെയാണ്‌ യുവാവ്‌ മൊബൈല്‍ഫോണില്‍ രംഗങ്ങള്‍ പകര്‍ത്തിയത്‌. തിയറ്ററില്‍ പടം തുടങ്ങിയതുമുതല്‍ യുവാവ്‌ മൊബൈലില്‍ പകര്‍ത്തുന്നതുകണ്ട്‌ ചിലര്‍ വിതരണക്കാരുടെ പ്രതിനിധിയെ അറിയിച്ചു. ഇതോടെ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സിനിമയുടെ ടൈറ്റില്‍ അടക്കം ഒന്നരമിനിറ്റ്‌ ദൃശ്യങ്ങള്‍മാത്രമാണ്‌ കണ്ടത്‌. ഇഷ്ടതാരത്തോടുള്ള ആരാധനയാണ്‌ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിന്‌ യുവാവിന്റെ തീരുമാനത്തിന്റെ പിന്നിലെന്നും വ്യാജപകര്‍പ്പ്‌ ഉണ്ടാക്കാനല്ലെന്നും ചോദ്യം ചെയ്യലില്‍ പൊലീസിനു ബോധ്യപ്പെട്ടു. മോഹന്‍ലാലുമായി സംസാരിച്ചശേഷം പരാതിയില്ലെന്നു സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്‌ണന്‍ പൊലീസിനെ അറിയിച്ചതോടെയാണ്‌ യുവാവിനെ വിട്ടയച്ചത്‌.