Breaking News

Trending right now:
Description
 
Oct 28, 2017

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ സോണിയാഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ ന്യൂഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 71 വയസുകാരിയാണ്‌ സോണിയ. ഏതാനും ദിവസങ്ങളായി സിംലയില്‍ വിശ്രമത്തിലായിരുന്നു. അസുഖത്തിന്‌ കുറവ്‌ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന്‌ ഡല്‍ഹിയിലേക്കു കൊണ്ടുവരുകയായിരുന്നു. നവംബര്‍ ഒമ്പതിന്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഹിമാചലിലെ കോണ്‍ഗ്രസ്‌ റാലിയില്‍ പ്രസംഗിക്കാനിരിക്കെയാണ്‌ സോണിയയ്‌ക്കു അസുഖംബാധിച്ചത്‌. നേരത്തെ ശ്വാസരോഗത്തിനും തോളെല്ലിനേറ്റ പരുക്കിനും ഇതേ ആശുപത്രിയിലാണ്‌ സോണിയ ചികിത്സതേടിയത്‌. സോണിയയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.