Breaking News

Trending right now:
Description
 
Oct 28, 2017

ശസ്‌ത്രക്രിയയ്‌ക്കു വിധേയരായ സയാമീസ്‌ ഇരട്ടകള്‍ അപകടനിലയില്‍

image ഒഡീഷയില്‍ തലയോട്ടികള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച കുട്ടികള്‍ക്കു വേര്‍പെടുത്തല്‍ ശസ്‌ത്രക്രിയ നടത്തിയെങ്കിലും അവര്‍ അപകടനില പൂര്‍ണമായും തരണം ചെയ്‌തിട്ടില്ലെന്നു എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്‌ത്രക്രിയ വിജയകരമായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്‌. തീവ്രപരിചരണ വിഭാഗത്തിലാണ്‌ കുട്ടികള്‍.ആരോഗ്യനില കര്‍ശന നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങള്‍ നിര്‍ണായകമാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജൂലൈ 14നാണ്‌ 28മാസം പ്രായമുള്ള സയാമീസ്‌ ഇരട്ടകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഓഗസ്‌റ്റ്‌ 28നായിരുന്നു ആദ്യഘട്ട ശസ്‌ത്രക്രിയ. ഒക്ടോബര്‍ 25നു 16 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയ്‌ക്കു ഒടിവിലാണ്‌ ഇരുവരെയും വേര്‍പെടുത്തിയത്‌.