Breaking News

Trending right now:
Description
 
Oct 28, 2017

ബിജെപി മന്ത്രിയുടെ അശ്ലീല സിഡി: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

image ഛത്തീസ്‌ഗഡിലെ ബിജെപി മന്ത്രി രാജേഷ്‌ മുനാട്ട്‌ ഉള്‍പ്പെട്ട അശ്ലീലദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സിഡി കൈവശംവച്ചുവെന്നു ആരോപിച്ച്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ്‌ വര്‍മയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഗാസിബാദിലെ വീട്ടില്‍നിന്നു വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. രാജേഷ്‌ മുനാട്ടിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ്‌ വിനോദ്‌ വര്‍മയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. ബിജെപി നേതാവായ പ്രകാശ്‌ ബജാജ്‌ നല്‍കിയ പരാതിയിലാണ്‌ പൊലീസ്‌ കേസ്‌ എടുത്തത്‌. മുമ്പ്‌ ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന വിനോദ്‌ വര്‍മ അമര്‍ ഉജാലയിലും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഫ്രീലാന്‍സറായ വര്‍മ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ അംഗമാണ്‌. മന്ത്രിയുടെ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സിഡി തന്റെ കൈവശമുള്ളതിനാലാണ്‌ പൊലീസ്‌ തന്നെ അന്യായമായി അറസ്‌റ്റു ചെയ്‌തതെന്നു കോടതിയിലേക്കു കൊണ്ടുപോകുംവഴി വിനോദ്‌ വര്‍മ വ്യക്തമാക്കി. അതേസമയം, സിഡി വ്യാജമാണെന്നും ഏതന്വേഷണവും നേരിടാമെന്നും മന്ത്രി രാജേഷ്‌ പ്രതികരിച്ചു.