Breaking News

Trending right now:
Description
 
Oct 28, 2017

മോദിയുടെ നെഞ്ച്‌ വലുത്‌; ഹൃദയം ചെറുത്‌: രാഹുല്‍ഗാന്ധി

image പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വലിയ നെഞ്ചുണ്ടെങ്കിലും ഹൃദയം ചെറുതാണെന്നു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആക്ഷേപം. രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മ മോദി സൃഷ്ടിച്ച ദുരന്തമാണ്‌. ചൈന ദിവസവും 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ അത്‌ 458 മാത്രമാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടി എല്ലായ്‌പ്പോഴും ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ്‌ സ്വീകരിക്കുന്നതെന്നു രാഹുല്‍ വ്യക്തമാക്കി. സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. നോട്ട്‌ നിരോധനവും ജിഎസ്‌ടിയും നമ്മുടെ സമ്പദ്‌ഘടനയ്‌ക്ക്‌ എതിരെയുണ്ടായ ഇരട്ടപ്രഹരമാണ്‌. ജിഎസ്‌ടി അഥാവാ ഗബ്ബര്‍സിംഗ്‌ ടാക്‌സ്‌ നികുതി ഭീകരവാദം അഴിച്ചുവിട്ടിരിക്കുകയാണ്‌. ജിഎസ്‌ടിമൂലം ചെറുകിടബിസിനസ്‌ തകര്‍ച്ചയിലെത്തിക്കഴിഞ്ഞു. മോദി ഭരണത്തില്‍ സാമ്പത്തിക അസമത്വം പാരമ്യത്തിലെത്തിയിരിക്കുകയാണെന്ന്‌ പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ ഈടിയെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 2019നുശേഷം എല്ലാം ശരിയാകുമെന്നു പറയുന്ന ഗ്രാഫിക്കുമായി ധനമന്ത്രി ദിവസവും രംഗത്തുവരുന്നു. ബോണ്ട്‌ ഇറക്കി ബാങ്കുകള്‍ക്ക്‌ മൂലധനം നല്‍കാനുള്ള നടപടി വന്‍ വ്യവസായങ്ങളെ മാത്രം ലക്ഷ്യംമിട്ടുള്ളതാണെന്നം രാഹുല്‍ പറഞ്ഞു.